സെക്കന്റ് ഒപീനിയൻ

FB Post

2585 times this article was read!

💉
സെക്കന്റ് ഒപീനിയൻ
~~~~~~~~~~~~~~
💊
ഉച്ചമയങ്ങുമ്പോൾ ഭാര്യയുടെ ഒരാർത്തനാദം കേട്ടുണർന്നത് നാലുവയസ്സുകാരൻ മകന്റെ അണ്ണാക്കിലേക്ക്...

വായിൽ ഐസ്കോൽ വെച്ചു ഓടുമ്പോൾ തടഞ്ഞുവീണ് അണ്ണാക്കിൽ ദ്വാരം വീണിരിക്കുന്നു.
ചോര.
കരച്ചിൽ.
നിലവിളി.

രംഗം രണ്ട്:
സ്വകാര്യഹോസ്പിറ്റലിലെ കാഷ്വൽറ്റിയിൽ. അഡ്വൈസ്: എമർജൻസി സർജറി. "ഇഎൻടി സർജനെ വിളിച്ചുവരുത്തൂ"… "കുട്ടിയെ തിയോറ്ററിലേക്കു മാറ്റൂ..."
എല്ലാം നിമിഷങ്ങൾക്കകം വേണം....
ഹറി അപ്!
.
അന്തം വിട്ടു നിന്നു ഞാൻ.
???!
.
ആവഴി യാദൃശ്ചികമായി വന്ന ചെറിയ പരിചയമുള്ള ഒരു ഡെന്റിസ്റ്റു ഡോക്ടറോട്, മോനെ തിയേറ്ററിലേക്കു ഷിഫ്റ്റുചെയ്യും മുമ്പ്, ഒന്നു നോക്കാൻ പറഞ്ഞു.

അദ്ദേഹം മോന്റെ വായയിലെ പരിക്കു നോക്കി. കാശ്വൽറ്റി ഡോക്ടറുമായി ചിലതു മന്ത്രിച്ചു… തീരുമാനിച്ചു:

'സാരല്ല'. "കുഞ്ഞല്ലേ, മുറിവുണങ്ങും, ദ്വാരമടയും, തനിയേ.… "
ഹാവു!
ഒരു ടിടി ഇഞ്ചക്ഷനിലും ആന്റിബയോട്ടിക് ഗുളികയിലും പ്രശ്നമൊതുക്കി!

ഞാൻ ആശ്വാസത്തിന്റെ നെടുവീർപ്പയച്ചു...

ഒരാഴ്ചകൊണ്ട് മുറിവുണങ്ങി, വിടവു കൂടിച്ചേർന്നു,
അണ്ണാക്ക് നോർമലായി.…

ആ നല്ല ഡെന്റിസ്റ്റെങ്ങാനും ആ വഴി വന്നില്ലായിരുന്നുവെങ്കിൾ !!
.
കണ്ടില്ലേ ഒരു സെക്കന്റ് ഒപീനിയന്റെ ഗുണം !

💊💊
ഇതുപോലെ മറ്റൊരു 'പ്രതിസന്ധി' യാണ് ചില 'പ്രസിദ്ധരായ' ഡെന്റിസ്റ്റുകളുടെ വിദഗ്ദോപദേശം:
റൂട്ട്-കനാൽ ചെയ്യാൻ!

ഇത്തരം 'അത്യാഗ്രഹ' സർജറികളിൽ നിന്നും ഞാനും കുടുംബവും പലതവണ ഊരിപ്പോന്നിട്ടുണ്ട്.

അവിടെയും രക്ഷക്കെത്തുന്നത് ചില സെക്കന്റ് ഒപീനിയൻസ് !
സ്പെഷലിസ്റ്റ് പറയും സർജറി. പരിജയസമ്പന്നനായ സാദാ 'ലാക്കട്ടറു' പറയും‌, 'അതുവേണ്ടാന്ന് ! '

ഗൾഫുകാരന്റെ കുടുംബമാണ് ഡെന്റിസ്റ്റുകളുടെ പ്രിയപ്പെട്ട 'രോഗികൾ'!
സർജൻസിന്റെ മുഖ്യ ഇരകൾ!

ഗൈനിക്കും....
ഒരു സക്കന്റ് ഒപീനിയൻ തേടാനുള്ള സാവകാശമെടുക്കാതെ പെണ്ണുങ്ങൾ സിസേറിയനു കിടന്നുകൊടുക്കും !
രണ്ടാം 'പ്രസവ' ത്തോടെ 'പാത്രംകമഴ്ത്താ' ൻ ഒപ്പിട്ടുകൊടുക്കും !

ഇവിടെയും...
A second opinion may make a lot of differences...

(IG)