ന്യൂസ്‌ പേപ്പര്‍

NSS CAMP 2016 DECEMBER

2978 times this article was read!


സപ്ത ദിന ക്യമ്പിന് ശുഭാരംഭം

 

ക്യാമ്പിന്റെ ഉത്ഘാടനം ബ്ളോസം പബ്ലിക് സ്കൂളില്‍

വെച്ച് ഉമ്മര്‍ എം എല്‍ എ നിര്‍വഹിച്ചു. നാസര്‍ സര്‍,

 ശ്രീ. വല്ലഞ്ചിറ ഹുസ്സൈന്‍ എന്നീ വിശിഷ്ടാതിഥികളുടെ

സന്നിധ്യം ചടങ്ങിന് പകിട്ടേകി

 

നേതൃത്വ വികസന ക്ലാസ്

 

നേതൃത്വവികസനം സൃഷ്ടിക്കാനും മറ്റുള്ളവര്‍ക്ക് വഴികാ-

ട്ടികളാവാനും പ്രചോദനമേകിയ ക്ലാസായിരുന്നു  ശ്രീ

പുത്തലത്ത് കുഞ്ഞിമുഹമ്മദ് മാസ്റ്ററുടേത്.

 

പാലക്കത്തോട് ശുചീകരണം

 

സമീപവാസികളുടെ സഹകരണത്തോടെ

പാലക്കത്തോട് വൃത്തിയാക്കുകയും  

ജലസ്രോതസ്സുകളെ മാലിന്യ

മുക്തമാക്കുകയും ചെയ്തു.

 

പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണം

 

പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവത്കരണത്തിന്റെ

ഭാഗമായി വീടുകളില്‍ സര്‍വേ നടത്തി.തുണി

സഞ്ചി വിതരണവും ഉണ്ടായി.

 

യോഗാഭ്യാസം

 

പുത്തന്‍ ഉണര്‍വ്വും ഉന്മേഷവുമായി ക്യാമ്പില്‍

യോഗ.സരളമായ യോഗാസനങ്ങള്‍ ക്യാമ്പി

ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകി.

 

വാനനിരീക്ഷണം

 

നക്ഷത്രവിരുന്നൊരുക്കി ഇല്ല്യാസ് മാസ്റ്റര്‍

മൂന്നാം ദിവസം ആവേശഭരിതമാക്കി. ടെ

ലിസ്കോപ്പിലൂടെ കണ്ട ശുക്രന്റെ കാഴ്ചകളും

ബഹിരാകാശ വീഡിയോ  പ്രദര്‍ശനവും

കുട്ടികളെ അത്ഭുതലോകത്ത് എത്തിച്ചു.

 

 

 എല്‍..ഡി നിര്‍മ്മാണ ക്ലാസ്

 

കുട്ടികളില്‍ പുതിയൊരു ഊര്‍ജ്ജം 

പകര്‍ന്ന് എല്‍..ഡി നിര്‍മ്മാണ ക്ലാസ്.

സബീഹ് സാറിന്റെയും അധ്യാപകരുടെ

യും സഹായത്തോടെ വോളന്റിയര്‍മാര്‍

എല്‍ ഇഡി ബള്‍ബ് നിര്‍മ്മാണത്തില്‍

സ്വയം പ്രാപ്തരായി.

 

ചരിത്ര സായാഹ്നം

 

ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തിന്റെ വീര-

കഥകളും ത്യാഗങ്ങളും അവതരിപ്പിച്ച്

ശ്രീ എം ഐ തങ്ങള്‍ ചരിത്രത്തെ

വിസ്മരിച്ചുള്ള സമൂഹത്തിന്റെ കുതിപ്പ്

അപകടത്തിലേക്ക് എന്ന സന്ദേശം

നല്‍കി.

 

സാന്ദ്വനസ്പര്‍ശം

 

സമൂഹത്തിന്റെ ഇരുളടഞ്ഞ ചുവരുക

ളില്‍ കഴിയുന്ന ഒരുപറ്റം മനുഷ്യജന്മ

ങ്ങള്‍ക്ക് സാന്ത്വനവുമായി എന്‍ എസ്

എസ്.ചെരണിയിലെ ഷാലോമാതാ

അഗതിമന്ദിരമാണ് ഹൃദയസ്പര്‍ശിയായ

സംഭവത്തിന് സാക്ഷ്യം വഹിച്ചത്.

 

സര്‍ഗസന്ധ്യ

 

രാവിനെ നിദ്രാവിഹീനമാക്കി സര്‍ഗ്ഗ

സന്ധ്യ. ഗാനം,മിമിക്രി,മോണോ-

ആക്ട് തുടങ്ങിയ കലാപരിപാടികള്‍

സദസ്സിന്റെ മനം കവര്‍ന്നു.പഠനത്തിനും

സേവനത്തിനും ഒപ്പം കലകള്‍ക്കുള്ള

സ്ഥാനം ഓര്‍മ്മപ്പെടുത്തുന്നതാ

യിരുന്നു സര്‍ഗ്ഗസന്ധ്യ.