Dr. Shameel Kunnummal Mekkattu

Alumnus of 2002 Batch opens his mind about his life-experience!

3027 times this article was read!

ഞാനും അശ്വിനും പിന്നെ ഹാരിസും.
2002-2003. പ്ലസ്ടു കഴിഞ്ഞു ഇനി എന്ത്? കൂടുതൽ കണ്ഫ്യൂഷൻ ഒന്നുമില്ലാർന്നു. എല്ലാരേം പോലെ എന്ട്രൻസ് തന്നെ. അന്ന് ഈ പാലാ ക്കൊന്നും അത്ര ഗ്ലാമർ വന്നിട്ടില്ല. നേരെ ത്രിശൂരോട്റ്റ് വണ്ടി വിട്ടു. Prof. P C Thomas Classes. കാലൊടിഞ്ഞത് കൊണ്ട് ആദ്യ രണ്ടു മാസം എനിക്ക് ക്ലാസ്സിൽ പോകാൻ പറ്റീല്ല. പിന്നെ മുടന്തൻ കാലുമായ് എത്തിയപ്പോ അവിടൊന്നൊരു Big NO

ഇനി വരേണ്ട! ട്രെയിൻ സ്റ്റേഷൻ വിട്ടു കഴിഞ്ഞു, ഇനി ഓടിയിട്റ്റ് കാര്യമില്ല. എങ്ങനെയൊക്കെയോ ഉപ്പ അവരടെ കയ്യും കാലും പിടിച്ചു സീറ്റ് ഒപ്പിച്ചെടുത്തു. ശേഷം ത്യ്ക്കാട്ടിൽ ഹോസ്റ്റൽ. ആദ്യമായി വീട് വിട്ടു നിക്കാൻ പോണ ടെൻഷൻ കൂടെ ട്രെയിൻ എങ്ങനെയും ഓടിപ്പിടിക്കാനുള്ള വാശി. ഹോസ്റെലിന്റെ മുറ്റത് എത്തിയപ്പോ തന്നെ ഹാരിസ് (എന്റെ പ്ലസ്റ്റ്ടു ബാച്ച് മേറ്റ് വന്നു സീകരിച്ചു). ഒരു കുടുസു മുറി ഞാനും ഹാരിസും പിന്നെ ഒരു കുപ്പി കണ്ണടക്കാരൻ, കാണാൻ തന്നെ ഒരു ബുജി ലുക്ക്. ഞാനും ഹാരിസും ഉമ്മയും ഉപ്പയും അവിടെ ഇരുന്നിട്ടും അവന്റെ കണ്ണ് ബുക്കിൽ തന്നെ. എന്താ പേര് - അശ്വിൻ, നാടോ – കോഴിക്കോട്. വേറൊന്നും പറഞ്ഞില്ല അമിത ഭാഷണം ബുജികൾക്ക് പറഞ്ഞിട്ടില്ല! അപ്പൊ തന്നെ വാശി കേറി. ഇനി ഇപ്പൊ ട്രെയിൻ ഓടി പിടിച്ചാ പോര ചാടിപ്പിടിക്കണം. സാവദാനം ഞാനും ട്രാക്കിൽ കേറി തുടങ്ങി. 

Daily classes, Exams കൂട്ടിനു അസൂയ, കുശുമ്ബ് പിന്നെ വാശിയും. ആയിടക്കാണ് previous month റിസൾട്ട് അനൌണ്സ് ചെയ്തത്. റാങ്ക് 2 അശ്വിൻ N. ഏയ് അവനായിരിക്കില്ല വേറെ അശ്വിൻ ആയിരിക്കും. But അത് അവനെന്നെ ആയിരുന്നു. അന്ന് എത്ര മണിക്കൂര് കുത്തിയിരുന്ന് വായിച്ഹെന്നു ഇന്നും ഓര്മ്മയില്ല. പിന്നെയങ്ങോട്റ്റ് തൃശൂർ പൂരം. 1) പഠനം 2) ഭക്ഷണം 3) ഉറക്കം.

No entertainments! അശ്വിൻ വെളുപ്പിനെ എണീറ്റ് പഠിക്കുന്ന സ്വഭാവക്കാരനായിരുന്നു എനിക്കാണെങ്കിൽ അങ്ങനെ ടൈം ഒന്നും ഇല്ല, ആദ്യം തന്നെ അശ്വിൻ ന്റെ അലാറം നോക്കും, ഒരു പത്തോ പതിനന്ജോ മിനിറ്റ് തരിച്ചു വെക്കും - 3-10 AM , അപ്പൊ 3 മണി വരെ പഠിക്കാം, അലാറം കേട്ടു എണീക്കുന്ന അശ്വിൻ ന്റെ കൂടെ ഞാനും! ഹോ ഇന്ന് നേരത്തെ കിടന്നതാ നിന്റെ കൂടെ എഴുനെൽക്കമെന്നു വെച്ചു, ഉറക്കം വന്നിട്ട് വയ്യ.. ഞാൻ പിന്നേം മൂടി പുതച്ചു കിടന്നുറങ്ങും. ഇത് കണ്ടു ആശ്വിനും, success ഹി ഹി. എന്നാലും മാക്സിമം ഒരു 4.30 AM അവനെഴുനെല്ക്കും. 

Second Saturday, 4 മണി ഹൊസ്റ്റെലിലെ കോമണ് ഹാൾ - സിനിമ തൊടങ്ങാൻ പോകാണ് അത് മാത്രമാണ് ഒരേ ഒരു entertainment. എല്ലാരും ഉണ്ട് ഹാരിസ് ഏറ്റവും മുന്നില്, ഞാനും അശ്വിനും അങ്ങട്ടും ഇങ്ങട്ടും നോക്കി, ഞാൻ ഏറ്റവും പുറകിൽ. എല്ലാരും സിനിമയിൽ കണ്ണും നട്ടിരിക്കെ ഞാൻ മുങ്ങി പിന്നെ പൊങ്ങുന്നത് സിനിമ കഴിയാൻ നേരം, അത് വരെ ഒളിക്കുത്തു. പിന്നെ വൻ "jollification" അൽ ജോളി വൽ ജോളി. 

അങ്ങനെ അങ്ങനെ എന്റെ പേരും വരാൻ തുടങ്ങി top-10 ൽ. Shameel K M, Aswin N, Hafis Rahman M C, Hina Baramy, Arun Joseph, Naveen Hood... ഞങ്ങളുടെ അസൂയയും കുശുമ്പും ഒക്കെ കണ്ട് ഹാരിസങ്ങനെ നടന്നു. മൂടിപ്പുതച്ചു കിടന്നുറങ്ങി. 

അങ്ങനെ ആ ദിനവും (എന്ട്രൻസ് ഡേ) കഴിഞ്ഞു. വാശിയും പിണക്കങ്ങളും എല്ലാം മാറ്റിവെച്ചു സങ്കടത്തോടെ ഞങ്ങൾ യാത്രയായി. രണ്ടു മൂന്നു ദിവസത്തിന് ശേഷം പേപ്പറിൽ കീ വന്നു. മാർക്ക് അത്ര നല്ലതല്ല. കഴിഞ്ഞ വർഷത്തെ മാർക്ക് വെച്ച് നോക്കാനെങ്കിൽ, നോ hope! എന്നാലും ആശ്വിനെക്കൾ കൂടുതലുണ്ട് . ഹാവൂ! ഒരു ഞായറാഴ്ച ഞാനാണെങ്കിൽ മദ്രസയിലെ നബിദിന ഒരുക്കങ്ങളിൽ, ഉമ്മ അപ്പുറത് കാവ കാച്ചുന്നു, അതെ അതായിരുന്നു ആ ദിവസം "the most memorable and happiest day in my life", ഫോണ് ബെല്ലടിച്ചു അപ്പുറത്ത് അശ്വിനാണ് .

"എടാ ശമീലെ ... നിൻറെ റാങ്ക് അറിഞ്ഞോ എനിക്ക് 140 Medical പിന്നെ 460 Engineering!"

ആദ്യം കേട്ടപ്പോ കണ്ണിൽ ഇരുട്ട് കയറിയ പോലെ തോന്നി. പിന്നെയാണ് ഓർത്തത് എനിക്ക്ക് അവനേക്കാളും മാർക്കുണ്ടല്ലോ. ഞാനും എന്ട്രൻസ് കമ്മിഷണർ ഓഫീസിൽ വിളിച്ചു നോക്കി. കിട്ടുന്നില്ല. അവസാനം ഉപ്പ ട്രൈ ചെയ്തപ്പോ കിട്ടി. Excited and nervous moments! ഉപ്പാക്ക് പറയാൻ കഴിയുന്നില്ല അവസാനം എഴുതി തന്നു - റാങ്ക് 82 in Medicine and 1700 in Engineering! അതെ ഞാൻ ട്രെയിൻ ചാടിപ്പിടിച്ചു! പിന്നെ ഹാരിസിനെ വിളിച്ചു നോക്കി. പാവം സങ്കടത്തിലാണ് - 2000 ത്തിലാണ് റാങ്ക്. അങ്ങനെ ഞാനും ആശ്വിനും കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്തു. 

ഹാരിസ് ഒന്നൂടി repeat ചെയ്തു നോക്കി, അവസാനം സങ്കടത്തോടെ Trivandrum മെഡിക്കൽ കോളേജിൽ BSc nursing ജോയിൻ ചെയ്തു. പിന്നെ ഇടക്ക് വിളിക്കും. MBBSനു ശേഷം ഞാൻ General Medicineഉം, അശ്വിൻ Ortho PGയും ചെയ്യുന്നു പരാജിതനായ - ഹാരിസ് മിമ്സിലോ മറ്റോ വർക്ക് ചെയ്തിരുന്നു. പിന്നെ ഗൾഫിൽ പോയീന്നു കേട്ടു. ഒരഞ്ചാറു മാസം മുൻബ് ഒരു കോൾ:

"ഹലോ ഷമീൽ! ഇത് ഞാനാടാ ഹാരിസ്, ഇപ്പൊ ഗൾഫിലാ, അടുത്ത മാസം വരുന്നുണ്ട്. പിന്നെ ഏതാടാ ഒരു നല്ല കാർ, വരുമ്പോ വാങ്ങിക്കാനാ."

ഹാരിസല്ലേ - Alto, സ്വിഫ്റ്റ്, ഗൾഫിലൊക്കെ പോയതല്ലേ മാക്സിമം ഒരു Dezire വരെ പോകായിരിക്കും. അപ്പൊ എടാ അങ്ങനത്തെയല്ല BMW, BENZ, AUDI... ഇതിലേതാ നല്ലത് എന്ന്! പടച്ചോനെ! ഏയ് അല്ല, വാടകക്കായിരിക്കും! പിന്നേം ചോദിച്ചു ഹാരിസേ! അതെ ശെരിക്കും ബെൻസ് തന്നെയാണോ നമ്മടെ MERCIDEZന്റെ അതെ. ഹാരിസ് തന്നെ!

Now working in department of emergency medicine, HAMAD Hospital, ഖത്തർ. Salary INR 5 lacs! കൂടാണ്ടെ having establishments in middle east and Malasia (restaurants), and now planning to enter in education field across middle east. Far far beyond my reach and expectations!

അപ്പൊ ഞങ്ങളോ! ഇപ്പഴും Post Graduate students! ഞങ്ങടെ മാവും പൂക്കുമായിരിക്കും. ഒരു മാസം കഴിഞ്ഞ് അവൻ വന്നു അവന്റെ Benz'il, with a ലേറ്റസ്റ്റ് ഫോണ് to his beloved ഫ്രണ്ട്. പിന്നെ ഒരിമിച്ചൊരു ഡിന്നർ! ആകെ wonder അടിച്ചു നിക്കുന്ന എന്നോട് ഒരു ചോദ്യം:

"ഷമീൽ ഇപ്പൊ ആലോചിക്കുന്നത് എന്താന്ന് പറയട്ടെ??? എങ്ങനെ ഹാരിസ് എന്നല്ലേ"

പിന്നെ ഒരു dialogum...

"ഷമീലും ആശ്വിനുംഎല്ലാം എങ്ങനെ ടോപ് -10 ലു വന്നുന്ന് അറിയോ അതൊന്നും നിങ്ങടെ കഴിവ് കൊണ്ടല്ല...
കുറെ ഹാരിസുമാർ പടിക്കാണ്ടെ സ്വന്തം കഴിവ് ഉപയോഗിക്കാണ്ടേ ഇരുന്നോണ്ടാ!"