Abhijith C S

Abhijith is an alumnus of 2010 batch. Graduated from IIT Madras with B-Tech, currently working as a Software Engineer.

5269 times this page was read!

2008-2010 ബാച്ച് പൂർവ വിദ്യാർതിയാണ് ഞാൻ. എച്ച്.എം.വൈയിൽ ചേരുന്നതിന് മുന്പ് പഠിച്ചത് മിക്കവരെയും പോലെ നാട്ടിലെ സാധരണ  മലയാളം മീഡിയം സ്കൂളുകളിൽ ആയിരുന്നു. എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഉണ്ടായിരുന്നതിനാൽ ഇഷ്ടപ്പെട്ട സ്കൂളും വിഷയവും തിരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചു. സുരേഷ് ഗോപിയുടെ ആക്ഷൻ സിനിമകൾ ഒരുപാട് ഇഷ്ടം ആയിരുന്നതിനാൽ, ഭാവിയിൽ ഒരു ഐ.പി.എസ് ആവണം എന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ഹയർ സെക്കന്ററിയിൽ ഹുമാനിടീസ് പഠിക്കുന്നത് സിവിൽ സർവീസ് എക്സമിനു ഗുണം ചെയ്യും എന്ന് കേട്ടിരുന്നു. അതിനാൽ തന്നെ ഹുമാനിടീസ് എടുത്ത് പഠിച്ചാലോ എന്ന സംശയം ഉണ്ടായി. എന്നാൽ സയൻസ് എടുത്ത് പഠിക്കുന്നത് തന്നെ അണ് ഉചിതം എന്ന് ടീചെര്സ്‌ പറഞ്ഞപ്പോൾ ആകെ കണ്‍ഫ്യൂഷൻ ആയി. ബയോലോജി പണ്ടേ അത്രക്ക് ഇഷ്ടമില്ലാത്തതിനാൽ കമ്പ്യൂട്ടർ സയൻസ് എടുക്കാം എന്ന് തീരുമാനിച്ചു.

എന്ട്രൻസ് കോച്ചിംഗ് വിലങ്ങുതടി ആവുന്നത് അപ്പൊഴാണ്. എന്ട്രൻസ് കോച്ചിംഗ് നു അന്ന് മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് മാത്രം ആണ് ഒരേ ഒരു ഒപ്ഷൻ. മഞ്ചേരിയിലെ  മികച്ച സ്കൂൾകളായ എച്.എം.വൈയിലും ബോയ്സിലും അന്ന് കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ ഉള്ള സൗകര്യം ഉണ്ടായിരുന്നില്ല. മനസ്സില്ലാ മനസ്സോടെ ബയോളജി തന്നെ എടുക്കേണ്ടി വന്നു!

എന്റെ ചേട്ടൻ അർജിത്  ആയിരുന്നു എനിക്ക് എന്നും റോൾ മോഡൽ. ഞാൻ പത്താം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ ചേട്ടൻ എച്.എം.വൈ.യിൽ നിന്നും പ്ലസ് ടു പൂർത്തിയാക്കി. ചേട്ടനണ് എച്.എം.വൈ തന്നെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

ഒടുവിൽ ഏകജാലകം റിസൾട്ട്‌ വന്നപ്പോൾ ആഗ്രഹിച്ചത്‌ പോലെ എച്.എം.വൈ തന്നെ കിട്ടി. സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് മോർണിംഗ് ബാച്ചിലും ചേർന്നു. ചേട്ടന് സ്കൂളിൽ ഒരു 'നല്ല കുട്ടി' ഇമേജ് ഉണ്ടെന്നു ആദ്യ ദിവസം തന്നെ മനസ്സിലായി. എനിക്ക് "അർജിതിന്റെ അനിയൻ" എന്നാ ഒരു പ്രത്യേക പരിഗണന കിട്ടി! ആ പരിഗണന വെച് സൗദാബി ടീച്ചർ എന്നെ പിടിച് പ്ലസ് വണ്‍ - സി ക്ലാസ്സ്‌ ലീഡർഉം ആക്കി. "പണികിട്ടി" എന്ന് പറഞ്ഞാൽ മതിയല്ലോ. ക്ലാസ്സിൽ ടീച്ചർ ഇല്ലാത്ത സമയത്ത് സംസാരിച് മറ്റു ക്ലാസുകൾക്ക് ബുദ്ധിമുട്ടുണ്ടക്കുന്നവരുടെ പേര് എഴുതുക എന്നതാണ് ലീഡർഉടെ പ്രധാന പരിപാടി! അതോടെ 'പേരെഴുതി' എന്ന് പേരും വീണു! ഒഴിവു പിരിയേഡുകളിൽ വെറുതെ ഇരിക്കാനോ ഫ്രണ്ട്സിന്റെ കൂടെ  പെൻ-ഫൈറ്റ് നടത്താനോ ലീഡർ പദവി സമ്മതിച്ചില്ല!

 

സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്ൽ നേരത്തെ തന്നെ ക്ലാസുകൾ തുടങ്ങിയിരുന്നതിനാൽ എച്.എം.വൈ.യിൽ എത്തുന്നതിന്റെ മുന്നേ തന്നെ കുറെ കൂട്ടുകാരെ കിട്ടിയിരുന്നു. തുടക്കത്തിൽ അവരൊക്കെ  തന്നെ ആയിരുന്നു ക്ലാസ്സിലും കൂട്ട്. കുറച് ദിവസങ്ങൾ കഴിഞ്ഞപ്പൊഴാണ് ഒരു തനി നാടൻ 'മലപ്പുറം ചെക്കൻ' അബ്ദുസ്സലാം  സെക്കന്റ്‌ അല്ലോട്മെന്റിൽ എച്.വൈ.യിൽ ചേരുന്നത്! ആദ്യ ദിവസം തന്നെ അവനോട്‌ കമ്പനി ആയി. അവൻ ഒരു മിസ്റ്റർ കൂൾ ആയിരുന്നു. സാമ്പത്തികപരമായി  തികച്ചും പാവപ്പെട്ട കുടുംബത്തിൽ നിന്നും വരുന്ന സലാം - അവൻ കാര്യങ്ങളെ സമീപിക്കുന്ന രീതി എന്നെ ആകർഷിച്ചു. ടേക്ക്-ഇറ്റ്‌-ഈസി പോളിസി ആയിരുന്നു അവന്. പിന്നീടുള്ള ദിവസങ്ങളിൽ സലാം എന്ന വ്യക്തി എന്നിൽ പ്രഭാവം ചെലുത്തി.

 

സ്കൂൾ ജീവിതം എന്നാൽ വെറും പഠനം മാത്രമല്ല എന്ന് കാണിച്ചു തന്നതും അവനാണ്. ഒരുപാട് നല്ല ബന്ധങ്ങൾ ഉണ്ടാക്കുവാൻ അവനു കഴിഞ്ഞു. ക്ലാസ്സിൽ വളരെ എനെർജെടിക് ആയിരുന്നു അവൻ. മലയാളം മീഡിയം സ്കൂളിൽ പഠിച്ചതിനാൽ, തുടക്കത്തിൽ എനിക്കും അവനും ക്ലാസ്സ്‌ മനസ്സിലാക്കുന്നതിൽ അല്പ്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഫസ്റ്റ് ടേം എക്സാം രണ്ടുപേരും എട്ടു നിലയിൽ പൊട്ടി! എന്നാൽ അതിനു ശേഷം സലാമിന്റെ കൂടെ ഒരുമിച്ച് ഇരുന്നുള്ള പഠിത്തം രണ്ടു പേർക്കും ഉപയോഗപെട്ടു. പിന്നീടുള്ള പരീക്ഷകളിൽ നല്ല മാർക്ക്‌ വാങ്ങാൻ സാധിച്ചു. 'അർജിതിന്റെ അനിയൻ' എന്ന ടാഗ് ഉള്ളതു കൊണ്ട് ആ തിരിച്ചു വരവ് അനിവാര്യം ആയിരുന്നു.

 

നല്ല കൂടുകെട്ടുകൾ ഉണ്ടാവേണ്ടത് അത്യാവശ്യം ആണ്. ഫ്രണ്ട്ഷിപ്‌ ഒരിക്കലും കൃത്രിമം ആവരുത്. എല്ലാവരെയും ഒരുപോലെ കാണുക. എല്ലാവരോടും ഒരുപോലെ പുഞ്ചിരിക്കുക. ആഴത്തിലുള്ള സുഹൃത്ത് ബന്ധങ്ങൾ സ്വന്തം വ്യക്തിത്വത്തിൽ പ്രഭാവം ചെലുത്തും എന്ന് മനസ്സിലാക്കുക. പഠനത്തിൽ മിടുക്കൻ ആയ ഒരാൾ താരതമ്യേന പിന്നോക്കം നില്ക്കുന്നവനോട് കൂട്ടുകൂടാതിരിക്കരുത്. ഒരു പക്ഷെ അവനിൽ നിന്നും പല നല്ല കാര്യങ്ങളും നിങ്ങൾക്ക് കണ്ടു പഠിക്കാന്ഉണ്ടാവാം. ഒരാളുടെ വസ്ത്രവിദാനമൊ സാമ്പത്തിക സ്ഥിതിയോ ഒന്നും ഒരു മാനദണ്ഡം ആകരുത്. ജീവിതത്തിൽ മുന്നേറാൻ സുഹൃത്ക്കൾക്കുള്ള റോൾ ചെറുതല്ല.

 

അങ്ങനെ എച്.എം.വൈ.യിൽ ആദ്യ വർഷം പെട്ടന്നു കഴിഞ്ഞു പോയി. രണ്ടാം വർഷം ആയപ്പോഴേക്കും ക്ലാസ്സിൽ രാഷ്ട്രീയത്തിൽ എന്നപോലെ ക്ലാസ്സിൽ "ഗ്രൂപ്പിസം" ചെറിയ തോതിൽ പ്രത്യക്ഷം ആയിരുന്നു! പഠിക്കാൻ മുന്നിട്ടു നിൽക്കുന്നവർ - അവരിൽ തന്നെ എന്ട്രൻസ് ലക്ഷ്യം വെക്കുന്നവർ, സ്പോർട്സ്-ആർട്സ് തുടങ്ങിയവയിൽ താല്പ്പര്യം ഉള്ളവർ എന്നിങ്ങനെഒക്കെ. തികച്ചും സ്വാഭാവികം ആണെങ്കിലും, ഇത് സുഹൃത്ത് ബന്ധങ്ങളിൽ പ്രതിഫലിക്കുന്നത് അപകടം ആണ. ഭാഗ്യവശാൽ മുനീർ സാറിന്റെ പ്ലസ്‌-ടു സി ക്ലാസിൽ ഈ വേർതിരിവ് വളരെ കുറവായിരുന്നു. എല്ലാവരും പരസ്പരം മനസ്സിലാക്കിയും സഹകരിച്ചും ആണ് മുന്നോട്ടു പോയത്. മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുന്നതും പ്രകീർത്തിക്കുന്നതും നല്ല സുഹൃത്ത് ബന്ധങ്ങളുടെ മെന്മയാണ്.

 

രണ്ടാം വർഷം ആയതോടെ വിവിധ ലാബുകൾ തുടങ്ങിയിരുന്നു. ബോട്ടണി ആയിരുന്നു എന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച വിഷയം. റെക്കോർഡ്‌ ബുക്കിൽ വരച്ചുകൂട്ടുന്ന അൻപതോളം ചിത്രങ്ങൾ വെറും രണ്ടു മാർക്കിനു വേണ്ടി ആണല്ലോ എന്ന് പലപ്പോഴും തോന്നിപോയിട്ടുണ്ട്. ആത്മാർഥമായി പഠിപ്പിക്കുന്ന സറീന ടീച്ചറോടുള്ള അനുകമ്പ കൊണ്ട് മാത്രം ആണ് റെക്കോർഡ്‌ ബുക്ക്‌ മുഴുവനാക്കിയത്! ഫിസിക്സ്‌ - കെമിസ്ട്രി ലാബുകളും തന്നെ ബോറടിപ്പിക്കുന്ന ക്ലാസ്സുകളിൽ നിന്ന് ഒരു ഒഴിവു നൽകുമായിരുന്നു. ഒത്തിരി ഓർമകൾ പ്ലസ്-ടു സമ്മാനിച്ചു. സലാം സാറിന്റെ നേതൃത്വത്തിൽ ഞങ്ങൾ എടുത്ത ഷോർട്ട് ഫിലിം, മുന്നാർ സ്റ്റഡി ടൂർ, കലാ-കായിക മേളകൾ - ഇതൊക്കെ എന്നും ഓർക്കാൻ കുറെ നിമിഷങ്ങൾ സമ്മാനിച്ചു.

 

അവസാന നാളുകൾ ആയതോടെ എല്ലാവരും പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി തുടങ്ങിയിരുന്നു. ബോർഡ് എക്സാം മാത്രം എന്നതിലുപരി എന്ട്രൻസ് ലക്ഷ്യം വെച്ചുള്ള പഠനം തുടങ്ങി. പ്ലസ്‌ ടു കഴിഞ്ഞു പോയത് പ്രകാശ വേഗതിലാണ്. ജനുവരിയിൽ ലാബ്‌ എക്സാമിനുള്ള ടൈം ടേബിൾ വന്നപ്പൊഴാണ് ബോധം കേട്ടത്! അതോടെ എല്ലാം മാറ്റി നിർത്തി പഠനം മാത്രം ആയി ശ്രദ്ധ. വിഷയം തിരിച്ചുള്ള റിവിഷൻ ക്ലാസുകൾ വളരെ ഉപകാരപെട്ടു. നേരത്തെ തന്നെ ക്ലാസുകൾ തീർന്നതിനാൽ ബോർഡ് എക്സമിനു പഠിക്കാൻ സമയം കിട്ടിയിരുന്നു. സമയത്തിന് പാഠങ്ങൾ തീർക്കുന്നതിൽ എച്.എം.വൈ.യിലെ  ടീചെഴ്സിനു ഫുൾ ക്രെഡിറ്റ്‌!  

വിദ്യാര്തികളുടെ നന്മക്ക് ഗുണം ചെയ്യുന്ന എന്തിനും  നേതൃത്വം നല്കാൻ സന്മനസുള്ള ഒരു പറ്റം ടീച്ചേഴ്സ് എച്.എം.വൈ.യുടെ മുതൽകൂട്ടാണ്. പ്ലസ്‌ വണിൽ പുതുതായി ചേരുന്നവർക്ക് സീനിയർ വിദ്യാർഥികൾ 'ഫ്രെഷെർസ് ഡേ' സംഘടിപ്പിക്കുന്നു. തിരിച്ച്, വർഷാവസാനം ജൂനിയർ വിദ്യര്തികളുടെ നേതൃത്വത്തിൽ പ്ലസ്‌-ടു വിദ്യാര്തികൾക്ക് 'സെൻറ് ഓഫ്‌ പാർട്ടി' യും. ജൂനിയർ-സീനിയർ ബന്ധം നിലനിർത്താൻ എന്നതിലുപരി, ഇത്തരം പരിപാടികൾ ടീച്ചേർസിന്റെ സഹായത്തോടെ സംഘടിപ്പിക്കുക വഴി വിദ്യാര്തികളുടെ സംഘാടകപാടവം കൂടെ വളരുന്നു. എല്ലാ മേഖലകളിലും ഉള്ള ഒരു വളർച്ചക്ക് വേദി ഒരുക്കുകയാണ് എച്.എം.വൈ.യും അവിടത്തെ അധ്യാപകരും. മികച്ച ഒരു വിദ്യാർഥി മാത്രം ആയിട്ടല്ല, മറിച് മികച്ച വ്യക്തിയെ ആണ് എച്.എം.വൈ വാര്തെടുക്കുന്നത്.

ആത്മാർഥമായ സുഹൃത്ത് ബന്ധങ്ങളും ടീച്ചേർസുമായുള്ള അടുപ്പവും എല്ലാം പിന്നീട് എന്ട്രൻസ്നു പഠിക്കുന്ന സമയത്തും ഉപകരിച്ചു. സുഹൃത്തുക്കളും അധ്യാപകരും സ്വന്തം രക്ഷിതാക്കൾ തന്നപോലെ ആത്മവിശ്വാസവും പിന്തുണയും നല്കി. ടീച്ചേർസിൽ ചിലരുമായി എന്നും അടുപ്പം സൂക്ഷിച്ചിരുന്നു. അത് എനിക്ക് വലിയ മുതൽകൂട്ടായിരുന്നു.

 

പിന്നീട് പാലാ ബ്രില്ല്യന്റിൽ എന്ട്രൻസ് കോച്ചിംഗ് നു ശേഷം ഐ.ഐ.ടി ക്ക് സെലെക്ഷൻ കിട്ടി. ഇപ്പോൾ ഞാൻ   ഐ.ഐ.ടി   മദ്രാസിൽ അവസാന സെമെറെർ കമ്പ്യൂട്ടർ സയൻസ് ബി-ടെക് വിദ്യാർതിയാണ്. ക്യാമ്പസ്‌ പ്ലേസ്മന്റ് വഴി ബാംഗ്ലൂരിൽ  ഇൻഫോസിസ്ന്റെ സ്ഥാപനമായ എഡ്ജ്-വെർവിൽ സ്വപ്ന തുല്യമായ ഒരു ജോലി വാഗ്ദാനവും കിട്ടി. ഇതിനെല്ലാം എനിക്ക് മുതൽ കൂട്ടായി എന്നും എച്.എം.വൈ.യിലെ സുഹൃത്ത് ബന്ധങ്ങളും അനുഭവങ്ങളും ഉണ്ടായിരുന്നു എന്ന് സസന്തോഷം പറയട്ടെ.

 

എന്റെ ഉറ്റ മിത്രം ആയിരുന്ന അബ്ദുൽ സലാം ഇപ്പോൾ ഐംസിൽ (ഡൽഹി എ.ഐ.ഐ.എം.എസ്) നാലാം വർഷ എം.ബി.ബി.എസ് വിദ്യാർതിയുമണ്. എന്റെ ചേട്ടൻ അർജിത്ത്, കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പൂർത്തിയാക്കി ഇപ്പോൾ ഹൗസ് സർജെൻസി ചെയ്യുന്നു.

 

ഇപ്പോഴത്തെ ബാച്ചുകാരോട് പറയാനുള്ളത് ഇത്ര മാത്രം - നല്ല സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുക. പഠനം മാത്രം എന്നതിൽ ഉപരി, പഠനത്തിനു പ്രാധാന്യം കൊടുത്തു എല്ലാറ്റിനും പങ്കാളികളാവുക. ആധ്യപകര്ക്കും മാതാപിതാക്കൾക്കും ദൈവ തുല്യമായ സ്ഥാനം കൊടുക്കുക. ഫേസ്ബുക്കും, സെൽഫിയും, ലൈക്‌കളും ഒന്നും അല്ല ജീവിതം എന്ന തിരിച്ചരിവുണ്ടവുക. ആഗ്രഹിക്കുന്ന സ്ഥാനത്ത് എത്തി ചേരാൻ പരിശ്രമിക്കുക. സ്കൂൾ ജീവിതത്തിൽ നിങ്ങളുണ്ടാക്കുന്ന കൂട്ടുകെട്ടുകൾ അതിനു നിങ്ങൾക്ക് മുതൽകൂട്ടാവട്ടെ.